Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thomas Issac

പ്ര​തി​പ​ക്ഷ നേ​താ​വി​നെ മു​ക​ളി​ൽ​നി​ന്ന് കെ​ട്ടി ഇ​റ​ക്കി​യ​ത​ല്ല; പാ​ർ​ട്ടി തീ​രു​മാ​നി​ച്ച​താ​ണെ​ന്ന് തോ​മ​സ് ഐ​സ​ക്

തിരുവനന്തപുരം: പ്ര​തി​പ​ക്ഷ നേ​താ​വി​നെ മു​ക​ളി​ൽ​നി​ന്ന് കെ​ട്ടി ഇ​റ​ക്കി​യ​ത​ല്ലെ​ന്നും പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​താ​ണെ​ന്നും സി​പി​എം നേ​താ​വ് തോ​മ​സ് ഐ​സ​ക്. വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ൽ അ​ദ്ഭു​ത​മ​ല്ല അ​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ത​ല​സ്ഥാ​ന​ത്ത് ചേ​ർ​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് പി​ണ​റാ​യി വി​ജ​യ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള മു​ന്ന​ണി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ, പ​രി​ച​യ​സ​മ്പ​ന്ന​നാ​യ പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ പ്ര​തി​പ​ക്ഷ​ത്തെ ന​യി​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ പാ​ർ​ട്ടി എ​ത്തു​ക​യാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് വി ​ഡി സ​തീ​ശ​നെ ഹൈ​ക്ക​മാ​ൻ​ഡ് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കാ​ൻ സി​പി​എം തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​തേ​സ​മ​യം പി​ണ​റാ​യി വി​ജ​യ​നെ പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റ​ണ​മെ​ന്ന് സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ അ​ട​ക്കം വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു.

Kerala

കിഫ്ബി മസാല ബോണ്ടില്‍ ഫെമ ചട്ടലംഘനമെന്ന് കണ്ടെത്തല്‍; മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നൽകിയത്. കിഫ്ബിയുടെ ചെയർമാനാണ് മുഖ്യമന്ത്രി.

കിഫ്ബി ധനസമാഹരണം ലക്ഷ്യമിട്ട് മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഫെമ ചട്ട ലംഘനവും കണ്ടെത്തി.

ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

2019ൽ 9.72ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ തോമസ് ഐസക്കിന് ഇഡി നേരത്തെയും സമൻസ് അയച്ചിരുന്നു.

Kerala

പി​എം ശ്രീ; ​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റേ​ത് അ​ട​വു​ന​യ​മെ​ന്ന്​ തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഒ​പ്പു​വ​ച്ച​ത് കേ​ന്ദ്ര​ഫ​ണ്ട് ല​ഭി​ക്കാ​നു​ള്ള അ​ട​വ് ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് മു​ൻ ​മ​ന്ത്രി ഡോ.​ടി.എം. ​തോ​മ​സ് ഐ​സ​ക്.

അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ മു​ന്ന​ണി​യി​ൽ ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കും.​അ​തു​ക​ണ്ട് ആ​രും മ​ന​പ്പാ​യ​സം ഉ​ണ്ണേ​ണ്ട.

പി​എം ശ്രീ ​ന​ട​പ്പാ​ക്കി​യാ​ലും ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്നും തോ​മ​സ് ഐ​സ​ക്ക് വ്യ​ക്ത​മാ​ക്കി.

Kerala

പോ​ലീ​സ് വേ​ട്ട​യ്ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ര​യാ​യ​ത് ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ: തോ​മ​സ് ഐ​സ​ക്

പാ​ല​ക്കാ​ട്: പോ​ലീ​സ് വേ​ട്ട​യ്ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ര​യാ​യ​ത് ക​മ്മ്യൂ​ണി​സ്റ്റു​കാ​രെ​ന്ന് മു​ൻ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്. എ​ല്ലാ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തും പു​ഴു​ക്കു​ത്തു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള​വ​ർ അ​വ​രു​ടെ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ കോ​ൺ​ഗ്ര​സ് അ​ത് മ​റി​ക​ട​ക്കാ​നാ​ണ് ഇ​പ്പോ​ൾ പോ​ലീ​സ് വി​ഷ​യം ഉ​യ​ർ​ത്തു​ന്ന​തെ​ന്നും തോ​മ​സ് ഐ​സ​ക് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up